ബാപാലിപ്പൊനം:(www.evisionnews.in) എസ്.കെ. എസ്. എസ്. എഫ്. ബാപാലിപ്പൊനം ശാഖയുടെ സില്‍വര്‍ ജൂബിലി ജനുവരി 21മുതല്‍ 25വരെ വളരേ വിപുലമായി ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ജനുവരി 15 ന്, ഞായറാഴ്ച്ച ബാപാലിപ്പൊനം ഇസ്ലാമിക് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജ് നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്, ഇ.എന്‍.ടി.,പീഡിയാട്രിക്, ഇന്‍ഫോ& കൗണ്‍സിലിംഗ് ഡിപാര്‍ട്ട്മെന്റുകളുടെ സേവനം ലഭ്യമാകും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ക്യാമ്പില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് എസ്.കെ. എസ്. എസ്. എഫ്. ബാപാലിപ്പൊനം ശാഖ ഭാരവാഹികള്‍ അറിയിച്ചു.
keywords-bapalipponam-skssf-silver jubily fest-free medical camp
keywords-bapalipponam-skssf-silver jubily fest-free medical camp

Post a Comment
0 Comments