ബോവിക്കാനം (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അനുകൂലവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ ബോവിക്കാനത്ത് നടത്തിയ പ്രകടനത്തിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങളെ സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി അപലപിച്ചു. ആഹ്ലാദ പ്രകടനത്തിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകേറ്റിയതാണ് പ്രകോപനത്തിനിടയാക്കിയത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് പ്രകടനത്തിന് പിന്‍നിരയില്‍ നുഴഞ്ഞുകയറിയ ചില സാമൂഹ്യവിരുദ്ധരാണ് ബോവിക്കാനം ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടത്തുകയും കാര്‍ കത്തിക്കുകയും ചെയ്തത്.
സംഭവം നടന്നയുടനെ പ്രകടനത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്‌ഐ നേതാക്കള്‍ അക്രമികളെ തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഇവര്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. നാട്ടില്‍ സമധാനഭംഗം സൃഷ്ടിച്ചവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉടന്‍ പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വളരെ ചെറിയ വിഷയങ്ങളില്‍ രാഷ്ട്രീയവത്ക്കരിച്ചും വര്‍ഗ്ഗീയ വത്ക്കരിച്ചും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ടികളുടെ ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Post a Comment
0 Comments