കാസര്‍കോട് :(www evisionnews.in)ഡിസംബര്‍ 26, 27, 28 തീയതികളിലായി പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ് തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പി.സി.സി മെഗാ ക്രിക്കറ്റ് ഈവന്റില്‍ പങ്കെടുക്കുന്ന യഫാ തായലങ്ങാടിയുടെ ലോഞ്ച് ടീം ചെയ്തു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അസറുദ്ദീന്‍ എസ്.ബി.കെ സുല്‍ത്താന്‍ ചെയര്‍മാന്‍ സമീറിന് ജേഴ്‌സി നല്‍കി ലോഞ്ചിംഗ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി.എ ഷാഫി, കെ.എം ഹാരിസ് കംബ്ലി, നൗഷാദ് സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ പി.സി.സി മെഗാ ക്രിക്കറ്റ് ഈവന്റിലെ വിജയികളാണ് യഫാ തായലങ്ങാടി ക്രിക്കറ്റ് ടീം. എസ്.ബി.കെ സുല്‍ത്താനാണ് യഫാ തായലങ്ങാടി ടീമിന്റെ ഈ വര്‍ഷത്തെ സ്‌പോണ്‍സര്‍.

Post a Comment
0 Comments