Type Here to Get Search Results !

Bottom Ad

അപ്പീല്‍ തുണച്ചു: നായന്മാര്‍മൂല ടി.എച്ച്.എസ്.എസ് കോല്‍ക്കളി ടീം ജില്ലയില്‍ മത്സരിക്കും


കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂല ടിഎച്ച്എസ് സ്‌കൂളിലെ കോള്‍ക്കളി ടീം അപ്പീലിന്റെ ബലത്തില്‍ ഇത്തവണ ജില്ലാ കലോത്സവത്തില്‍ മത്സരിക്കും. കുണ്ടംകുഴിയില്‍ നടന്ന ഉപജില്ല കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. തളങ്കര സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം. കഴിഞ്ഞവര്‍ഷം കാസര്‍കോട് നടന്ന ജില്ലാ കലോത്സവത്തിലും തന്‍ബീഹിലെ കോല്‍ക്കളി ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

ഉപജില്ലാ മത്സരത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ടീമംഗമായ പൊവ്വല്‍ നെല്ലിക്കാട്ടെ അസീസ് ബാവിക്കര പുഴയില്‍ മുങ്ങി മരിച്ചത്. സഹപാഠിയുടെ വേര്‍പാടുണ്ടാക്കിയ ദുഖം കാരണം കളിക്കാനിറങ്ങാതെ മാറിനിന്ന ടീം പരിശീലകന്‍ മൊയ്തു അണങ്കൂറിന്റെയും അധ്യാപകരുടെയും നിര്‍ബന്ധനത്തിന് വഴങ്ങിയാണ് മത്സരിക്കാനിറങ്ങിയത്. സബ് ജില്ലാ കലോത്സവം കോല്‍ക്കളിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. ഇത്തവണയും ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ കോല്‍ക്കളി ടീമുകള്‍ ജില്ലാ കലാമേളയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പം പരിശീലകനും.

Post a Comment

0 Comments

Top Post Ad

Below Post Ad