Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നു


തൃക്കരിപ്പൂര്‍ (www.evisionnews.in): പൊറോപ്പാട്ടെ ഹോട്ടല്‍ വ്യാപാരിയുടെ വീടിന്റെ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ മൂന്നര പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. പയ്യന്നൂരിലെ ഹോട്ടല്‍ വ്യാപാരി ടി.കെ അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബൂബക്കര്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും ഉറങ്ങിക്കിടക്കവെയാണ് കവര്‍ച്ച. 

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ട്ടമായത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോഴാണ് മരത്തിന്റെ ജനല്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടത്. 

ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.


keywords:kasaragod-thrikkarippur-theft-hotel-owners-residence

Post a Comment

0 Comments

Top Post Ad

Below Post Ad