Type Here to Get Search Results !

Bottom Ad

കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന്‍ അന്തരിച്ചു


നീലേശ്വരം (www.evisionnews.in): കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പട്ടേനയിലെ കെ.വി. കുഞ്ഞിരാമന്‍ നായര്‍(87) അന്തരിച്ചു. സി.പി.എം.മുന്‍ നീലേശ്വരം ഏരിയാ കമ്മറ്റിയംഗവുമായിരുന്നു. സംസ്‌കാരം ശനിയാളഴ്ച വൈകിട്ട് തലയടുക്കത്ത്. 

കിനാനൂര്‍കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ സി പി എം നീലേശ്വരം ലോക്കല്‍ കമ്മറ്റിയംഗമാണ്. കര്‍ഷക സംഘം നീലേശ്വരം ഏരിയാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ജോ.സെക്രട്ടറി, കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കയ്യൂരില്‍ ജനിച്ച കുഞ്ഞിരാമന്‍ നായര്‍ കിനാനൂര്‍, നീലേശ്വരം മേഖലയില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം വഹിച്ചു. 25 വര്‍ഷം കരിന്തളം ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ: മനിയേരി നാരായണിഅമ്മ. മക്കള്‍: എം.ബാലഗോപാലന്‍ ആധാരമെഴുത്ത്, നീലേശ്വരം), മുരളീധരന്‍(വനിതാ പ്രസ്, പൊയിനാച്ചി), ജയറാം(ജയറാം പ്രിന്റേഴ്‌സ്, നീലേശ്വരം), ഷൈലജ(തൃശ്ശൂര്‍). മരുമക്കള്‍: ശ്രീലത(കയ്യൂര്‍), സുമതി(അധ്യാപിക ബല്ല എച്ച്.എസ്.എസ്),ലസിത(എസ്.പി.ഓഫീസ്, കാസര്‍കോട്), ശശി(സൂപ്രണ്ട് ജോ.ആര്‍.ടി.ഒ. ഓഫീസ് തലശ്ശേരി, ആനന്ദകൃഷ്ണന്‍(റിട്ട. എയര്‍ഫോഴ്‌സ് മാലോം).


keywords;kasaragod-neeleshwaram-karindalam-president-kc-kunjhiraman-obituary

Post a Comment

0 Comments

Top Post Ad

Below Post Ad