Type Here to Get Search Results !

Bottom Ad

യു.എന്‍ നോക്കുകുത്തിയാകരുത്: എസ്.എസ്.എഫ്


മുള്ളേരിയ:(www.evisionnews.in) ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന യു.എന്‍ അടക്കമുള്ള ആഗോള സംഘടനകള്‍ മ്യാന്മര്‍ പ്രശ്‌നങ്ങളില്‍ നോക്കുകുത്തികളാകരുതെന്ന് എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

പലപ്പോഴും സ്ഥാപിത ലക്ഷ്യങ്ങള്‍ മറന്നുകൊണ്ട്  പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ മുസ്ലിംകള്‍ ക്രൂശിക്കപ്പെടുന്നയിടങ്ങളില്‍ മൗനം വീക്ഷിക്കുന്നത് പതിവു ശീലമാക്കിയിരിക്കുന്നു. റോഹിങ്ക്യന്‍ മുസ് ലിംകളുടെ ദയനീയ അവസ്ഥകള്‍ കാണാതെ പോകരുതെന്നും, അധികാരി വര്‍ഗങ്ങളെ തലോടാനല്ല, പട്ടിണിപ്പാവങ്ങളുടെ അവകാശ സംരക്ഷണത്തിനായിരിക്കണം ലോക സമാധാനം കാംക്ഷിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. 
2016-17 വര്‍ഷത്തെക്കുള്ള സാരഥികളെ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. അഷ്‌റഫ് സഖാഫി പള്ളപ്പാടി (പ്രസിഡന്റ്), സുബൈര്‍ പൂത്തപ്പലം, യൂസുഫ് സഅദി (വൈ.പ്രസി),  മുഹമ്മദ് സജ്ജാദ് (ജന.സെക്രട്ടറി), റാഫി കാനക്കോട്, റസാഖ് പള്ളപ്പാടി (ജോ.സെക്ര), അലി ബെള്ളിപ്പാടി (ഫിനാന്‍സ് സെക്രട്ടറി) .

Post a Comment

0 Comments

Top Post Ad

Below Post Ad