കാസര്‍കോട്:(www.evisionnews.in) പുത്തന്‍ മലയാള സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് വില്‍പന നടത്തുകയായിരുന്ന രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെക്രാജെയിലെ കെ. ഹംസ (25), ഉളിയത്തടുക്ക നാഷണല്‍ നഗറിലെ അബ്ദുല്‍ ജലീല്‍ (24) എന്നിവരെയാണ് ഇന്നലെ പ്രിന്‍സിപ്പല്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ചില കടകള്‍ കേന്ദ്രീകരിച്ച് പുതിയ സിനിമകള്‍ പെന്‍ഡ്രൈവുകളിലും മൊബൈല്‍ ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്ത് പണം വാങ്ങുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് സംഘം വേഷം മാറി പുതിയ ബസ്സ്റ്റാന്റിലെ പള്‍സ്, സാഫ് കമ്മ്യൂണിക്കേഷന്‍സ് കടകളില്‍ എത്തുകയായിരുന്നു. പെന്‍ഡ്രൈവുകള്‍ നല്‍കി പുതിയ സിനിമ പകര്‍ത്തി തരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസാണെന്നറിയാതെ ഇവര്‍ പകര്‍ത്തുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. രണ്ട് കടകളില്‍ നിന്നും രണ്ട് കമ്പ്യൂട്ടര്‍, രണ്ട് ഹാര്‍ഡ് ഡിസ്‌ക്‌സ് എന്നിവ പിടിച്ചെടുത്തു. അടുത്ത് റിലീസായ തോപ്പില്‍ ജോപ്പന്‍, അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍, ഇടി, ഊഴം, ജനതാ ഗ്യാരേജ് എന്നിവ പകര്‍ത്തി നല്‍കിയതായി തെളിഞ്ഞു. എസ്.ഐ.കെ. അമ്പാടി, എ.എസ്.ഐ. സി. പ്രദീപ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെ കോപ്പി ആക്ട് പ്രകാരം കേസെടുത്തു.
മൊബൈൽ കടകളിൽ റൈഡ് പുത്തന്‍ സിനിമകളുടെ പകര്‍പ്പുകള്‍ വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
15:17:00
0
Tags

Post a Comment
0 Comments