ശബരിമല:(www.evisionnews.in)ശബരിമലയിൽ അവധിയില്ലാത്ത സേവനത്തിന്റെ തിരക്കിലാണ് കാസർകോട് ട്രാഫിക് എ എസ് ഐ വിനോദ്.ശബരിമലയിൽ ഡ്യൂട്ടി സമയത്തിന് ശേഷവും,അയ്യപ്പ ഭക്തർക്ക് സേവനം നൽകിയാണ് വിനോദ് മറ്റുള്ളവർക്ക് മാതൃകയാവുന്നത്.രാത്രിയെന്നോ പകലെന്നോ ഭേദമില്ലതെ പ്രായമായ അയ്യപ്പഭക്തരെ സഹായിച്ചും,ഭക്തർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയും വിനോദ് ശബരിമലയിൽ നിറസാന്നിധ്യമായി മാറുകയാണ്.ജോലി കഴിഞ്ഞാലുടൻ ക്യാമ്പിലേക്കെത്തുവാൻ തിരക്ക് കൂട്ടുന്നവരുടെ ഇടയിൽ വ്യത്യസ്തനാകുന്ന വിനോദ് മനുഷ്യസ്നേഹത്തിന്റെ പുതിയ സന്ദേശങ്ങളാണ് സമൂഹത്തിന് പകർന്ന് നൽകുന്നത്. ഡ്യൂട്ടി കഴിഞ്ഞും കർമ്മ നിരതനാകുന്ന വിനോദ് ഡിപ്പാർട്ട്മെന്റിന്റെയും അഭിമാനമാവുകയാണ്.പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന ഈ സേവനം ശബരിമലയിൽ പ്രശംസ പിടിച്ച് പറ്റുകയാണ്. കാസർകോട് ജില്ലയിലെ ബന്തടുക്ക സ്വദേശിയാണ് വിനോദ്.
keywords-shabarimala-trafic asi-kasaragod-vinod

Post a Comment
0 Comments