Type Here to Get Search Results !

Bottom Ad

ബീട്ടിയടി- ബളവന്തടുക്കമൂല റോഡ് ഉദ്ഘാടനം ചെയ്തു


അഡൂര്‍ (www.evisionnews.in): ബീട്ടിയടിയില്‍ നിന്ന് ബളവന്തടുക്കമൂലയിലേക്ക് നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.

പുതിയ റോഡിന്റെ നിര്‍മാണം ബളവന്തടുക്ക ബീട്ടിയടിയില്‍നിന്നും ബളവന്തടുക്കമുല ഭാഗത്തേക്ക് പോകുവാന്‍ കഷ്ടപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പെട്ട 20 ഓളം കുടുംബാംഗങ്ങള്‍ക്ക് ആശ്വാസകരമായി. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും കിട്ടാതെ നാട്ടുകാരുടെ സഹായത്തോടെ 3 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിര്‍മ്മാണം.

ദേലംപാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമമിറ്റി ചെയര്‍മാനും വാര്‍ഡ്‌മെമ്പറുമായ എ.രത്തന്‍കുമാര്‍ നായ്ക്ക് സ്വാഗതവും ഉദയകുമാര്‍ മൂല റിപ്പോര്‍ട്ടും രവീന്ദ്രനായിക് ബളവന്തടുക്ക നന്ദിയും പറഞ്ഞ ചടങ്ങില്‍ രേവതി, ബി.എസ്.തിമ്മപ്പ, സോമപ്പ (പ്രമോട്ടര്‍) എന്നിവര്‍ സംബന്ധിച്ചു.

keywords:kasaragod-adoor-beettiyadi-balavanthadukka-road

Post a Comment

0 Comments

Top Post Ad

Below Post Ad