Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചു

ബദിയടുക്ക (www.evisionnews.in): പഞ്ചസാര, ഉള്ളി തുടങ്ങിയ പലചരക്ക് സാധനങ്ങളുടെ മറവില്‍ വാനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ബദിയടുക്ക പൊലീസ് പിടിച്ചു. 27,370 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. വിദ്യാഗിരി പഞ്ചിക്കല്‍ സ്വദേശി അബ്ദുല്ലക്കുഞ്ഞി എന്ന റസാഖിനെയാ(36)ണ് പൊലീസ് അറസ്റ്റ്ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച മാരുതി ഇക്കോ വാന്‍ കസ്റ്റഡിയിലെടുത്തു. 

തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പെര്‍ളക്ക് സമീപം നടുവയലില്‍ വെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. 11 ചാക്കുകളിലായി 21,000 പാക്കറ്റ് മാരുതി, 6000 പാക്കറ്റ് മധു, 370 പാക്കറ്റ് ചൈനി ഖൈനി അടക്കം 27,370 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. 

പരിശോധന സംഘത്തില്‍ അഡീ. എസ്.ഐ സുന്ദരന്‍, എ.എസ്.ഐ വേലായുധന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീശ്, മനു, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad