Type Here to Get Search Results !

Bottom Ad

പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനം നല്‍കി

നെല്ലിക്കട്ട (www.evisionnews.in): മദ്രസ്സത്തുല്‍ മദനിയ മദ്രസ്സയില്‍ അഞ്ച്, ഏഴ്, എന്നീ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ഗ്രാംവീതം സ്വര്‍ണ്ണനാണയം സമ്മാനം നല്‍കി.

മുഹ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസ കൂട്ടായ്മയായ എം.ജെ.എം ജി.സി.സി കമ്മിറ്റിയാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. നബിദിന പരിപാടിയില്‍ വിവിധ മത്സരങ്ങളില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനം, പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനം, മദ്രസ്സാ അധ്യാപകര്‍ക്കുള്ള സമ്മാനം എന്നിവയും പ്രവാസ കമ്മിറ്റിയുടെ വക നല്‍കി. നബിദിന സംഗമത്തോടനുബന്ധിച്ച വര്‍ണ്ണാഭമായ സദസ്സില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എം.ജെ.എം ജി.സി.സി കമ്മിറ്റിയുടെ ട്രഷറര്‍ നംസീര്‍ നെല്ലിക്കട്ട സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.


keywords:kasaragod-nellikkatta-madrasa-board-exam-toppers-got-gold-medal

Post a Comment

0 Comments

Top Post Ad

Below Post Ad