Type Here to Get Search Results !

Bottom Ad

കുടുംബശ്രീ പ്രവര്‍ത്തകരെ വട്ടംകറക്കി ഓണ്‍ലൈന്‍ സര്‍വേ


ബേഡകം (www.evisionnews.in): സ്വയംസഹായ സംഘങ്ങളുടെയും, കുടുംബശ്രീയുടെയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റ ഭാഗമായി നടക്കുന്ന ഇ സര്‍വേ കുടുംബശ്രീക്ക് തലവേദനയായി. ഇംഗ്‌ളീഷിലുള്ള ഏഴ് ഫോറമാണുള്ളത്. ഒന്നില്‍തന്നെ 36 ചോദ്യാവലിയുണ്ട്.

ഓരോ അംഗത്തിന്റെയും ചുരുങ്ങിയത് ആറുമാസത്തെ സമ്പാദ്യ വിവരങ്ങള്‍ സര്‍വേയില്‍ വിശദീകരിക്കണം. ഒരു കുടുംബശ്രീയില്‍ ഉള്‍പ്പെടുന്ന ഇരുപതോളം അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെഴുതാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നു. തെരഞ്ഞടുക്കപ്പെട്ട കുടുംബശ്രീ ഫെസിലേറ്റര്‍മാര്‍ക്ക് മതിയായ പരിശീലനം ലഭിക്കാതെയാണ് മിക്ക പഞ്ചായത്തിലും സര്‍വേ നടപടികള്‍ ആരംഭിച്ചത്. തുച്ഛമായ തുകയാണ് വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കുമായി നല്‍കുന്നത്.

നബാര്‍ഡ് നേതൃത്വം കൊടുക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തില്‍നിന്നും കാസര്‍കോടിനെയാണ് തെരഞ്ഞടുത്തത്. ബേഡകം പഞ്ചായത്തിലെ 17 വാര്‍ഡില്‍ ഏഴിടത്ത് സര്‍വേ പൂര്‍ത്തിയായി.



Post a Comment

0 Comments

Top Post Ad

Below Post Ad