Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; മുനവറലി തങ്ങള്‍ പ്രസിഡണ്ട്.പി കെ ഫിറോസ് ജനറല്‍ സെക്രട്ടറി എം.എ സമദ് ട്രഷറര്‍





കോഴിക്കോട് (www.evisionnews.in): പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായും പി.കെ ഫിറോസിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം.എ.സമദാണ് ട്രഷറര്‍. 

ലീഗിന്റെ മുന് സംസ്ഥാന അധ്യക്ഷന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവറലി. കോഴിക്കോട്ട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ യോഗത്തില് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള് എന്നിവര് യോഗത്തില് പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് പി.കെ. ഫിറോസ്, എം.എ. സമദ് എന്നിവര് ഉള്ള രണ്ടു പാനലുകളാണ് യൂത്ത് ലീഗ് നേതൃത്വത്തിലേക്ക് ഇതുവരെ രംഗത്തുണ്ടായിരുന്നത്. ഇരു പാനലുകളെയും സംബന്ധിച്ചു ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം ആരായുന്നതിനിടെയാണ് മലപ്പുറം ജില്ലാ കമ്മിറ്റി മുനവറലി തങ്ങളുടെ താല്പര്യം വ്യക്തമാക്കിയത്. ഇതോടെ മറ്റു പാനലുകളില് നിന്നു ചര്ച്ച മുനവറലി തങ്ങളുടെ നേതൃത്വത്തിലുള്ള പുതിയ പാനലിലേക്കു വഴി മാറുകയായിരുന്നു.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍, നജീബ് കാന്തപുരം, അഡ്വ: സുള്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫക്കി തങ്ങള്‍ മലപ്പുറം, ഇസ്മയില്‍ വയനാട്, പി.കെ സുബൈര്‍ കണ്ണൂര്‍, അബ്ദുല്‍ കരീം തൃശൂര്‍, അഹമദ് കബീര്‍ ഏറണാകുളം. സെക്രട്ടറിമാര്‍: മുജീബ് കാടേരി മലപ്പുറം, പി.ജി മുഹമ്മദ് കോഴിക്കോട്, കെ.എസ് സിയാല്‍, ആഷിക് കോഴിക്കോട്, പി.വി മുഹമദ് അലി കോഴിക്കോട്, എ.കെ.എം അഷറഫ്, അന്‍വര്‍ സാദത്ത് പാലക്കാട്.



keywords:kerala-kozhikode-youth-league-state-committe
Tags

Post a Comment

0 Comments

Top Post Ad

Below Post Ad