മേല്‍പറമ്പ് (www.evisionnews.in): പൊവ്വല്‍ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും ആവശ്യപ്പെട്ടു. സി.പി.എം തങ്ങളുടെ എതിരാളികളെ ഏതു വിധേനയും ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കളിസ്ഥലത്ത് നടന്ന സംഭവത്തിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലെപ്പടുത്തിയത്. സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ യൂത്ത് തയാറാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
ഖാദറിന്റെ കൊല: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണം: യൂത്ത് ലീഗ്
15:51:00
0
Tags

Post a Comment
0 Comments