Type Here to Get Search Results !

Bottom Ad

അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ ഒളിവില്‍ തന്നെ: സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി


കാസര്‍കോട്: (www.evisionnews.in) ബോവിക്കാനത്ത് അബ്ദുല്‍ ഖാദര്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ആരെയെങ്കിലും ബന്ധപ്പെടാനുള്ള സാഹചര്യമുള്ളതിനാല്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയതായി കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആദൂര്‍ സി.ഐ സി.ബി തോമസ് പറഞ്ഞു. 

സംഭവവുമായി അബ്ദുല്‍ ഖാദറിന്റെ ബന്ധു മുഹമ്മദ് ഷെയ്ഖിന്റെ പരാതിയില്‍ ബാവിക്കരയിലെ നസീറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കുന്ന മുറക്ക് കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. നസീര്‍ എത്താന്‍ സാധ്യതയുള്ള ഒളിത്താവളങ്ങളിലും ബന്ധുവീടുകളിലും പോലീസ് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിവരുന്നതെന്നും ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു.

മൂര്‍ച്ചയേറിയ കത്തി കൊണ്ടുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് റിപ്പോര്‍ട്ട്. എന്നാല്‍ കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. മഅതിനിടെ കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്പികഷ്ണം കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനക്കായി അയക്കുമെന്ന് പോലീസ് പറഞ്ഞു. 

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പൊവ്വല്‍ മുളിയാര്‍ മാപ്പിള ഗവ യു.പി സ്‌കൂളിന് സമീപത്തെ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ ബൊവിക്കാനത്ത് വെച്ച് കുത്തേറ്റുമരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അസിയാദ് (22), അനസ് (22) എന്നിവര്‍ അത്യാസന്ന നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ആശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്ന യുവാക്കളെ അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Keywords: Kasaragod-news-povval-mureder

Post a Comment

0 Comments

Top Post Ad

Below Post Ad