Type Here to Get Search Results !

Bottom Ad

ഖാദറിന്റെ കൊലപാതകം: പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു


ആദൂര്‍ (www.evisionnews.in): പൊവ്വലിലെ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്ക് പിന്നില്‍ നസീര്‍ വളപ്പിലെന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാതിരിക്കാന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നും ആദൂര്‍ സി.ഐ സി.ബി തോമസ് പറഞ്ഞു. അതേസമയം പ്രതി എത്തിപ്പെടാന്‍ സാധ്യതയുള്ള ഒളിത്താവളങ്ങളിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് തിരച്ചില്‍ നടത്തി. 

വ്യാഴാഴ്ച വൈകിട്ടാണ് അബ്ദുല്‍ ഖാദര്‍ വെട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അസിയാദ്‌(22), സത്താദ്(22) എന്നിവര്‍ അത്യാസന്ന നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. അബ്ദുല്‍ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Keywords: Kasaragod-news-murder-case-povval

Post a Comment

0 Comments

Top Post Ad

Below Post Ad