Type Here to Get Search Results !

Bottom Ad

ചാല മഖാം ഉറൂസ് ഫെബ്രുവരിയില്‍


വിദ്യാനഗര്‍ (www.evisionnews.in): ചാല വലിയുള്ളാഹി അസ്സയ്യിദ് അഹമ്മദ് ഹാദി തങ്ങള്‍ മഖാം ഉറൂസ് ഫെബ്രുവരി 19 മുതല്‍ 26 വരെ നടത്താന്‍ സി.എഫ് അബ്ദുല്‍ സലാം തങ്ങള്‍ ചാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഖാം പരിപാലന കമ്മറ്റിയോഗം തീരുമാനിച്ചു. ബെദിര മുഹ്യുദ്ദീന്‍ ജുമാഅത്ത് ഖത്തീബ് എ.എച്ച് അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ജുമാഅത്ത് പ്രസിഡന്റ് ബി.എം.എ മുഹമ്മദ് കുഞ്ഞിഹാജി, സി.എ അബ്ദുല്ല കുഞ്ഞി, സി.എ ഹസ്സന്‍ഹാജി, സി.എ ഇബ്രാഹിംഹാജി, സി.എം ഉമര്‍, മമ്മു ചാല, സലാഹുദ്ദീന്‍ വലിയവളപ്പില്‍ പ്രസംഗിച്ചു. ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ് സ്വാഗതവും സി.ഐ അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍; എസ്.കെ തങ്ങള്‍ (ചെയര്‍), ബി.എം.എ മുഹമ്മദ് കുഞ്ഞിഹാജി, സി.എ അബ്ദുല്ല കുഞ്ഞി, സി.എ ഹസന്‍ ഹാജി, സി.എഫ് അബ്ദുല്‍സലാം തങ്ങള്‍ (വൈസ് ചെയര്‍), ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍ (ജന കണ്‍), സി.എ ഹുസൈന്‍, റഫീഖ് വലിയവളപ്പില്‍, സി.പി മുഹമ്മദ് (ജോ. കണ്‍), സി.എ ഇബ്രാഹിം ഹാജി (ട്രഷ). അഹമ്മദ് ദാരിമി, സി.എ ഇബ്രാഹീം ഹാജി, ബി.എം ഹാരിസ്, ബി.ഐ സലാഹുദ്ദീന്‍ (സ്വീകരണ കമ്മിറ്റി), സാലിഹ് സി.ഐ, അബ്ദുല്‍ ഖാദര്‍ സി.എ, സി.എം സിദ്ദീഖ്, സി.യു അനസ് (ലൈറ്റ് ആന്റ് സൗണ്ട്‌സ്), സി.എ മുഹമ്മദ് കുഞ്ഞി, കെ.എ അബ്ദുല്ല, റിയാസ് സി.യു (പ്രചാരണ കമ്മറ്റി), മമ്മുചാല, സി.ഐ അബ്ദുല്‍ സലാം, മൊയ്തീന്‍ സി.എ, അബ്ദുല്‍റഹ്മാന്‍ സി.ഐ, സലീം അത്തിവളപ്പ് (ഭക്ഷണ കമ്മറ്റി).

Post a Comment

0 Comments

Top Post Ad

Below Post Ad