Type Here to Get Search Results !

Bottom Ad

കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സ്ഥലംമാറ്റിയ എഞ്ചിനീയര്‍ക്ക് വീണ്ടും കാഞ്ഞങ്ങാട് നഗരസഭയില്‍ നിയമനം


കാഞ്ഞങ്ങാട് (www.evisionnews.in): നഗരസഭാ കൗണ്‍സിലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലംമാറ്റിയ നഗരസഭ എഞ്ചിനീയര്‍ക്ക് വീണ്ടും കാഞ്ഞങ്ങാട് നഗരസഭയില്‍ നിയമനം. നഗരസഭ എഞ്ചിനീയര്‍ കമലാക്ഷന്‍ പാലയേരിയാണ് കേരള അഡ്മിനിസ്ട്രഷന്‍ ട്രിബ്യൂണലില്‍ നിന്ന് സഥലംമാറ്റത്തിന് സ്റ്റേ വാങ്ങി നഗരസഭയിലെത്തിയത്. 

ആറു മാസം മുമ്പ് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി ചുമതലയേറ്റപ്പോള്‍ തന്നെ കമലാക്ഷനെ മാറ്റണമെന്ന് നഗരസഭ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. മിക്ക നഗരസഭ വാര്‍ഡുകളിലും 2016-17 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളും മറ്റും രൂപപ്പെടുത്തേണ്ട എഞ്ചിനീയര്‍ അതൊന്നും ശ്രദ്ധിക്കാതെ അലംഭാവം കാട്ടുന്നുവെന്നായിരുന്നു കക്ഷി വ്യത്യാസമില്ലാതെയുള്ള വിമര്‍ശനം. 

പിന്നീട് നഗരസഭയുടെ പൊതു വികാരംമാനിച്ച് സ്വയംഭരണ വകുപ്പ് മന്ത്രി കമലാക്ഷനെ ദേലമമ്പാടിയിലേക്ക് സ്ഥലംമാറ്റി. പകരം തിരുവനന്തപുരത്തുള്ള അനിലിനെ നിയമിച്ചു. എന്നാല്‍ തിരുവനന്തപുരത്തുള്ള അനില്‍ ചുമതലയേറ്റെടുത്തില്ല. അതോടെ കമലാക്ഷന്‍ തന്നെ നഗരസഭ എഞ്ചിനീയറായി. പിന്നീട് ഇക്കഴിഞ്ഞ മാസം കമലാക്ഷനെ വീണ്ടും സ്ഥലംമാറ്റി. പകരം തിരുവനന്തപുരത്തെ മിത്രയെ നിയമിച്ചിരുന്നു. ഇതിനിടെയാണ് കമലാക്ഷന്‍ ട്രിബ്യുണലില്‍ നിന്ന് സ്റ്റേ വാങ്ങി നഗരസഭയിലെത്തിയത്.

Keywords; Kasaragod-kand-municpality

Post a Comment

0 Comments

Top Post Ad

Below Post Ad