ബദിയടുക്ക (www.evisionnews.in): എസ്.വൈ.എസ് -എസ്.എസ്.എഫ് ബെളിഞ്ച യൂണിറ്റ് സംഘടിപ്പിക്കുന്ന മദ്‌ഹെ മീലാദ് നാളെ രാത്രി 6.30 മണി മുതല്‍ ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് മഹ്‌ളറത്തുല്‍ ബദ്രിയാ, മൗലിദ്, ഇശ്ഖ് റസൂല്‍ ഭാഷണം, സ്വലാത്ത് മജ്‌ലിസ്, കൂട്ടപ്രാര്‍ത്ഥന, തബറുഖ് വിതരണം തുടങ്ങിയവ നടക്കും.
മുഹമ്മദ് മൗലവി പാലഗം അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അഷ്‌റഫ് മൗലവി തുപ്പക്കല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി കൊന്നാര ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും ആബിദ് നഈമി നന്ദിയും പറയും.
keywords:kasaragod-sys-ssf-belinjha-mathhe-meelad-sunday
Post a Comment
0 Comments