Type Here to Get Search Results !

Bottom Ad

മുളിയാര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം


ബോവിക്കാനം (www.evisonnews.in): പൊവ്വലില്‍ അബ്ദുല്‍ ഖാദര്‍ എന്ന യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ കടകളെല്ലാം അടഞ്ഞുകിടന്നു. ഓട്ടോ റിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തി. സ്വകാര്യ ബസുകളുള്‍പ്പടെ സര്‍വീസ് നടത്തുന്നുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ബന്തവസ് ശക്തമാണ്. ഇതുവരെ അനിഷ്ടസംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വ്യാഴാഴ്ച വൈകിട്ടാണ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ചയായി അബ്ദുല്‍ ഖാദര്‍ കുത്തേറ്റുമരിച്ചത്. ഖാദറിന്റെ കൂടെയുണ്ടായിരുന്ന അസിയാദും സത്താദും ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഹര്‍ത്താലിന്റെ ദിവസം നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെച്ചൊല്ലി ബോവിക്കാനത്തും പൊവ്വലിലും കഴിഞ്ഞ രണ്ടു ദിവസമായി യുവാക്കള്‍ തമ്മില്‍ സംഘട്ടനത്തിലായിരുന്നു. ഇതിന്റെ തുടര്‍ച്ചെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad