Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ വിദ്യാര്‍ത്ഥി മുദ്ര തീര്‍ത്ത് എം.എസ്.എഫ്


ബദിയടുക്ക (www.evisionnews.in): കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയിലും ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനുമെതിരെ വിദ്യാര്‍ത്ഥി മുദ്ര തീര്‍ത്ത് എം.എസ്.എഫ്. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ വെള്ളതുണിയില്‍ ഒപ്പുവെച്ചാണ് പ്രതിഷേധിച്ചത്.

എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി മുദ്ര മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചെര്‍ലടുക്ക, മൂസ, സാജിദ്, ഇബ്രാഹിം പെരഡാല നേതൃത്വം നല്‍കി.



Post a Comment

0 Comments

Top Post Ad

Below Post Ad