മൊഗ്രാൽ പുത്തൂർ :(www.evisionnews.in) കേടായ തെരുവ് വിളക്കുകൾ നന്നാക്കി നാടിന് വെളിച്ചം നൽകിയ എം.എസ് .എഫ് കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമായി.മദ്റസ വിദ്യാർത്ഥികളടക്കം നിരവധിപേർ യാത്ര ചെയ്യുന്ന മൊഗ്രാൽ പുത്തൂർ ടൗൺ മുതൽ മുണ്ടേക്ക വരെയുള്ള വഴിയിലെ തെരുവ് വിളക്കുകൾ കേടായിരുന്നു.പഞ്ചായത്തും മറ്റും പലപ്പോഴായി നന്നാക്കിയെങ്കിലും ഇടിമിന്നലിലും കനത്ത മഴയിലും കേടാകുകയായിരുന്നു.
കഴിഞ്ഞ ദിവസം അറഫാത്ത് നഗറിൽ ലീഗ് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഈ പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തതിന്റെ പ്രയാസങ്ങൾ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
ടൗൺ എം.എസ് .എഫിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയാണ് കേടായ വിളക്കുകൾ നന്നാക്കി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയത്.
പഞ്ചായത്ത് ലീഗ് ട്രഷറർ എസ്.പി.സലാഹുദീൻ ഉദ്ഘാടനം ചെയ്തു. എം എ.നജീബ് ,അൻസാഫ് ,ഇർഫാൻ, മുബശ്ശിർ, റഫീഖ് ചായിതോട്ടം , മുനീസ് മുണ്ടേക്ക, ഷംസീർ പുത്തൂർ, നവാഫ് മജൽ, ഷുഹൈദ് പുത്തൂർ, ജാബിർ മുണ്ടേക്ക,സി.പി.അബ്ദുല്ല, മാഹിൻ കുന്നിൽ, സിദ്ധിഖ്, ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
keywords-mogral puthur-msf community
Post a Comment
0 Comments