Type Here to Get Search Results !

Bottom Ad

പോലീസ് - ഗുണ്ടാ കഞ്ചാവ് ബന്ധത്തെ പറ്റി ഉന്നതതല അന്വേഷണം വേണം; യൂത്ത് ലീഗ്

മൊഗ്രാൽ പുത്തൂർ:(www.evisionnews.in) കഞ്ചാവ് -ഗുണ്ടാ സംഘങ്ങളുടെ ഒത്താശയോടെ  മൊഗ്രാൽ പുത്തൂരിലെ നിരപരാധികളായ ചെറുപ്പക്കാരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന്  മുസ്ലിം യൂത്ത് ലീഗ്  പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് ബേക്കലും, ജന. സെക്രട്ടറി മുജീബ് കമ്പാറും ആവശ്യപ്പെട്ടു.കാസർകോട് ടൗൺ സ്റ്റേഷനിലെ എസ്-ഐ.ക്ക് താഴെയുള്ള ചില പോലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് കഞ്ചാബ് ലോബിയെ തൃപ്തിപ്പെടുത്താനായി നിരപരാധികളെ  വേട്ടയാടുന്നത്.

ഡിസംബർ 6 ന് രാത്രി മൊഗ്രാൽ പുത്തൂരിൽ.വാഹനത്തിന് കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി  പോലീസ് നിയോഗിച്ചത് നിരവധി കേസുകളിൽ പ്രതിയായ യുവാവടക്കമുള്ളവരെയാണെന്ന്  യൂത്ത് ലീഗ് ആരോപിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ സംഘം  പോലീസിന്റെ ആളാണെന്നും പറഞ്ഞ് മതപ്രഭാഷണം കഴിഞ്ഞ് പോകുന്ന വാഹനങ്ങൾ തടഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വ്യാപാരിയെ ആക്രമിച്ചവരെയും കടകൾ തകർത്തവരെയും പിടികൂടാൻ മടിക്കുന്ന പോലീസ് മുഖക്കുരു പൊട്ടി ചോര വന്നാൽ പോലും ജാമ്യമില്ലാ വകുപ്പ് ചേർത്ത് കള്ളക്കേസെടുക്കുന്നു.
കള്ളന്മാരുടെ കയ്യിൽ താക്കോൽ കൊടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം. ജമാഅത്ത് കമ്മിറ്റിയും വിവിധ സംഘടനകളും നാട്ടുകാരും പോലീസ് ചീഫിനടക്കം ഈ സംഘത്തിനെതിരെ  പരാതി നൽകിയിരുന്നു.ഇതേ സംഘത്തെയാണ് പോലീസ് നൈറ്റ് ഡ്യൂട്ടി ഏൽപിച്ചത്.ഈ സംഘം നൽകിയ കള്ളപരാതി മൂലമാണ് മത പ്രഭാഷണം കഴിഞ്ഞ് പോവുകയായിരുന്ന യുവാക്കൾക്കെതിരെ കള്ളക്കേസെടുത്തതെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. പരാതി നൽകിയവരെ കുറിച്ചും പ്രതിചേർത്തവരെ കുറിച്ചും വിശദമായ അന്വേഷണം  നടത്തണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.




keywords-mogral putur-youth legue-investigation

Post a Comment

0 Comments

Top Post Ad

Below Post Ad