കുറ്റിക്കോൽ (www.evisionnews.in): കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ എൻ ടി ലക്ഷ്മിക്കെതിരെ കോൺഗ്രസ് വിമത അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായി. ബി ജെ പിയുടെ മൂന്നംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 9 വോട്ടും സി പി എമ്മിന് 7 വോട്ടും ലഭിച്ചു. ഇതോടെ സി പി എമ്മിന് പാർട്ടി ഗ്രാമ ഭരണം നഷ്ടമായി. നിലവിൽ വൈസ് പ്രസിഡന്റ് കോൺഗ്രസ് പിന്തുണയ്ക്കുന്ന ബി ജെ പി അംഗമാണ്. ഇതിന്റെ പ്രത്യുപകാരമായാണ് സി പി എം പ്രസിഡന്റിനെതിരെ കോൺഗ്രസ് വിമതർ അവിശ്വാസം കൊണ്ട് വന്നത്. സി പി ഐയിൽ ചേർന്ന പി ഗോപാലൻ മാസ്റ്റർ സി പി എമ്മുമായി ഇടഞ്ഞതോടെയാണ് കുറ്റിക്കോലിൽ സി പി എമ്മിന് ഭരണം നഷ്ടപ്പെടാൻ കാരണമായ സംഭവ വികാസങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു: കുറ്റിക്കോലിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം വിജയിച്ചു
13:11:00
0
Tags

Post a Comment
0 Comments