Type Here to Get Search Results !

Bottom Ad

അഡൂര്‍ സ്വദേശി പുഴയില്‍ മരിച്ച നിലയില്‍


അഡൂര്‍ (www.evisionews.in): അഡൂര്‍ സ്വദേശിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ മാളിയൂരിലെ കോറമ(60)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് പയസ്വിനി പുഴയില്‍ മൃതദേഹം കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകുമെന്നാണ് കരുതുന്നത്. ഭാര്യ: ലളിത. മക്കള്‍: കൃഷ്ണന്‍, സുശീല, പുരുഷോത്തമ. മരുമകള്‍: ലക്ഷ്മി

Post a Comment

0 Comments

Top Post Ad

Below Post Ad