Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാല ഫുട്‌ബോള്‍ പയ്യന്നൂര്‍ കോളജ് ജേതാക്കള്‍


തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആതിഥ്യമരുളിയ കണ്ണൂര്‍ സര്‍വകലാശാല സി. സോണ്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പയ്യന്നൂര്‍ കോളജ് ജേതാക്കളായി. ഫൈനലില്‍ പിലാത്തറ സെന്റ് ജോസഫ് കോളജിനെ പരാജയപ്പെടുത്തിയാണ് പയ്യന്നൂര്‍ ജേതാക്കളായത്. അഞ്ചു ദിവസങ്ങളിലായി നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇരുപതോളം ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്കുള്ള ട്രോഫി മുന്‍ ഇന്ത്യന്‍ താരം എം. സുരേഷ് വിതരണം ചെയ്തു. തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, സെക്രട്ടറി സി.ടി ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. പി.വി വിജയന്‍, യൂണിയന്‍ ചെയര്‍മാന്‍ വി.പി അസ്ഹര്‍, ഷംസീര്‍, വി.പി.പി ശുഹൈബ്, ഗണേഷ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad