മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): യുവാവിനെ കൊപ്പളം പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടം ഹൗസിലെ വിജയന്‍- രത്ന ദമ്പതികളുടെ മകന്‍ ജയറാമിനെ(24) യാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ജയറാം രാവിലെ ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. ഭാര്യ: ശാലിനി. ഏകമകന്‍: വിജേഷ്. സഹോദരങ്ങള്‍: മഞ്ജു, കൃഷ്ണ. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords: Kasaragod-news-moral-puthur-jayaram

Post a Comment
0 Comments