Type Here to Get Search Results !

Bottom Ad

ജയലളിതയുടെ നിര്യാണം; തമിഴകത്ത് പൊലിഞ്ഞത് 77 ജീവനുകള്‍; മൂന്ന് ലക്ഷം വീതം നല്‍കും

ചെന്നൈ (www.evisionnews.in): ജയലളിതയുടെ നിര്യാണത്തോടെ 77 പേര്‍ ജീവന്‍ വെടിഞ്ഞതായി എഐഎഡിഎംകെ വ്യക്തമാക്കി. അനൗദ്യോഗിക കണക്കാണിത്. ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയം പൊട്ടിയും അനുബന്ധ സംഭവങ്ങളിലൂടെയുമാണ് മരിച്ചത്.

ഇതിന് പുറമെ ആത്മഹത്യക്ക് ശ്രമിച്ച ഒരാള്‍ക്ക് അമ്പതിനായിരത്തിന്റെ ധനസഹയാവും പാര്‍ട്ടി അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് വിരല്‍ മുറിഞ്ഞ വ്യക്തിക്കും ഇതേ തുകയുടെ ധനസഹായം നല്‍കും. ഇത് കൂടാതെ ചികിത്സ ചെലവും പാര്‍ട്ടി കൈകാര്യം ചെയ്യും എന്നറിയിച്ചിട്ടുണ്ട്.

കേന്ദ്ര ഇന്റലിജന്‍സ് കണക്ക് പ്രകാരം നാല്പതോളം ആളുകളാണ് ആത്മഹത്യശ്രമം നടത്തിയത്. സെപ്തംബര്‍ 22 ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.

keywords:chennai-77-people-died-of-grief-and-shock-of-jayalalitha-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad