മുംബൈ:(www/evisionnews.in) വൻ തുക ചെലവഴിച്ച് അറബിക്കടലിൽ സ്ഥാപിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി. മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിലാണ് 3600 കോടി ചെലവിട്ട് സ്മാരകം നിര്‍മ്മിക്കുന്നത്. 15 ഹെക്ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ് 210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുക. 2019 ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സ്മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക് ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയും നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ശിവസേനാ നേതാവ് ഉദ്ദയ് താക്കറെ, ഗവർണർ വിദ്യാസാഗർ റാവു എന്നിവരും ചടങ്ങിൽ പെങ്കടുത്തു.

Post a Comment
0 Comments