മലപ്പുറം (www.evisionnews.in): മതംമാറിയതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നേരിട്ട് ബന്ധമുളള മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ്. മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കേസ് അന്വേഷണ ചുമതലയുളള സി.ഐ ഹനീഫ സൗത്ത് ലൈവിനോട് വ്യക്തമാക്കി. ഇതില്‍ ബാബുവിന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ബാബുവിന്റെ മുഖം മറച്ചാണ് കോടതിയില്‍ എത്തിച്ചത്.
പ്രതികള്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്നും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ സംഘടനയുടെ പേര് ഇപ്പോള്‍ പുറത്ത് പറയില്ലെന്നുമായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൊലീസ് ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സഹോദരി ഭര്‍ത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നതായി അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. ഫൈസല്‍ മതംമാറിയത് മുതല്‍ കൊല്ലുമെന്ന് സഹോദരി ഭര്‍ത്താവായ വിനോദും ആര്‍എസ്എസ് ബന്ധമുള്ള ചില ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍.
keywords:kerala-malappuram-faisal-murder-arrest

Post a Comment
0 Comments