Type Here to Get Search Results !

Bottom Ad

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു


മലപ്പുറം(www.evisionnews.in) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസം മുന്‍പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വേണ്ടത്ര പരിചരണം നല്‍കാന്‍ നഴ്‌സുമാര്‍ തയാറായില്ല. നഴ്‌സുമാരുടെ അനാസ്ഥ മൂലമാണ് യുവതിക്ക് ക്ലോസറ്റില്‍ പ്രസവിക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വേദനയുണ്ടെന്ന് അറിയിച്ചിട്ടും പരിചരിക്കാന്‍ അവര്‍ തയാറായില്ല.

വേദനയെടുക്കുന്നുവെന്ന പറഞ്ഞ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ ഡോക്ടറെ വിളിക്കാനോ നഴ്‌സുമാര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ടിന് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ ഇത് സാധാരണയായി സംഭവിക്കുന്നതാണെന്നും പരാതിപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഡിഎംഒ അടക്കമുള്ളവര്‍ക്ക് അവര്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad