കാസര്‍കോട് (www.evisionnews.in): പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിന് സമീപം അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് മലബാര്‍ ഗോള്‍ഡ് ബില്‍ഡിംഗിന് സമീപം അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്.
60 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment
0 Comments