കാസർകോട്:(www.evisionnews.in)പുതിയ നോട്ടിന്റെ ഒന്നര ലക്ഷം നൽകാമെന്ന് പറഞ്ഞ് നിരോധിച്ച നോട്ടുകളുടെ രണ്ട് ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി. ജനകീയ നീതിവേദി,ജില്ലാ ജനകീയ വികസന സമിതി എന്നീ സംഘടനകളുടെ ഭാരവാഹി കൂടിയായ കാസർകോട് തെരുവത്ത് സ്വദേശിയാണ്,നോട്ട് നിരോധനത്തിന്റെ മറവിൽ പുതിയ നോട്ട് തരാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത്. ജില്ലാ ജനകീയ വികസന സമിതിയുടെയും,ജനകീയ നീതിവേദിയുടെയും, അധ്യക്ഷൻ കൂടിയായ മാക്കോട് സ്വാദേശിയിൽ നിന്നാണ് പുതിയ നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് പഴയ നോട്ടുകളുടെ രണ്ട് ലക്ഷം തട്ടിയത്.മറ്റു ചിലരെയും ഇങ്ങനെ തട്ടിപ്പിനിരയാക്കിയതായും സൂചനയുണ്ട് . പണം നഷ്ടപ്പെട്ടവർ തെരുവത്ത് സ്വദേശിയെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. നിയമ വിരുദ്ധ ഇടപാടായതിനാൽ പോലീസിൽ പരാതി കൊടുക്കുവാനും ആരും തയാറാകുന്നില്ല. ഇയാൾ നേരത്തെയും കാസർകോട്ട് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നു.നാട്ടില്‍ നടക്കുന്ന അഴിമതിക്കള്‍ക്കെതിരെ പ്രസ്താവനകളിറക്കി പത്രങ്ങള്‍ക്ക് നല്‍കുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ബ്ലാക് മെയിലിലൂടെ പലരില്‍ നിന്നും പണം തട്ടുകയും ചെയ്യുന്നുവെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
കാസര്‍കോട്ടെ കരാറുകാര്‍ക്കെതിരേയും,പ്രമുഖ വ്യക്തികൾക്കെതിരെയും കേസ് ഫയൽ ചെയ്‌ത് ബ്ലാക് മെയിൽ ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്. നേരത്തെ നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലും പ്രതിയായിരുന്നു.
keywords-kasaragod-theruvath-currency

Post a Comment
0 Comments