Type Here to Get Search Results !

Bottom Ad

ഇനിയും കോടതികളുണ്ട്, ഹര്‍ജി തള്ളിയത് കൊണ്ട് തന്റെ രോമത്തില്‍ പോലും തൊടാനാവില്ല: മന്ത്രി മണി


തിരുവനന്തപുരം (www.evisionnews.in): കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഹരജി തള്ളിയതുകൊണ്ട് തന്റെ രോമത്തില്‍ പോലും തൊടാനാകില്ലെന്നും വൈദ്യുതി മന്ത്രി എം.എം മണി. അഞ്ചേരി ബേബി വധക്കേസ് വിടുതല്‍ ഹരജി തള്ളിയതില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇതൊന്നും വലിയ വിഷയമല്ല. ഇനിയും കോടതികളുണ്ട്. അടുത്ത കോടതിയെ സമീപിക്കും. ഓരോ ജഡ്ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നം. എല്ലാം വരട്ടെ. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മന്ത്രിയാണ് എന്നുള്ളതൊന്നും വിഷയമല്ല. രാജി വെക്കില്ല. പ്രതിപക്ഷം പറയുമ്പോള്‍ രാജി വെക്കലല്ല തന്റെ ജോലി. അതിനുള്ള വെള്ളം അങ്ങ് വാങ്ങി വെച്ചാല്‍ മതി. തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫ് ആണെന്നും മണി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സഹായമില്ലാതെയാണ് കേസിനെ നേരിട്ടത്. സ്വന്തം ചെലവില്‍ വക്കീലിനെ ഏര്‍പ്പാടാക്കിയാണ് കേസ് വാദിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പോലെ കട്ടതും മോഷ്ടിച്ചതും പെണ്‍വാണിഭം നടത്തിയതുമായ കേസ് അല്ലല്ലോ എന്ന് ചോദിച്ച് അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad