Type Here to Get Search Results !

Bottom Ad

മാനഭംഗശ്രമം: ഡൽഹിയിൽ യുബർ കാർ ഡ്രൈവർ അറസ്റ്റിൽ


ന്യൂഡൽഹി:(www.evisionnews.in) എയർപോർട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനു ന്യൂഡൽഹിയിൽ യുബർ കാർ ഡ്രൈവർ അറസ്റ്റിൽ. ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരിയുടെ പരാതിയെ തുടർന്നു രാജീവ് (36) നെ പോലീസ് അറസ്റ്റു ചെയ്തു.

ജോലി കഴിഞ്ഞു യുവതി പലാമിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോളായിരുന്നു സംഭവം. മറ്റു ചില യാത്രക്കാർ വഴിയിൽ കാത്തു നിൽക്കുന്നുണ്ടെന്നു പറഞ്ഞ് യുവതിയുമായി രാജീവ് മഹിപാൽപുറിലേക്കു പോകുകയായിരുന്നു. എന്നാൽ താൻ കാർ ആരുമായും ഷെയർ ചെയ്തിട്ടില്ലെന്നും കാർ നിർത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല. പിന്നീട് ഇയാൾ യുവതിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയാണു ചെയ്തത്. രാജീവിൽനിന്നു രക്ഷപ്പെട്ട യുവതി പോലീസ് പരാതി നൽക്കുകയായിരുന്നുവെന്നു പോലീസ് മേധാവി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad