Type Here to Get Search Results !

Bottom Ad

പ്രവാചക മഹത്വം വേദ ഗ്രന്ഥത്തില്‍ പലകുറി പരമാര്‍ശിക്കപ്പെട്ടത്: ഖാസി ജിഫ്രി മുത്തു കോയ തങ്ങള്‍





കാഞ്ഞങ്ങാട്: മാനവരില്‍ മഹാന്നതനായ പ്രവാചക പ്രഭുവിന്റെ മഹത്വം വേദഗ്രന്ഥം പലവുരു പരമാര്‍ശിച്ചതാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍. കാഞ്ഞങ്ങാട് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാചക അനുചരന്മാര്‍ ആലപിച്ച പ്രകീര്‍ത്തന കാവ്യങ്ങള്‍ ജിബ്രീല്‍ മലാഖ ആവര്‍ത്തിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ടെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. അസാധരണത്വത്തിന്റെ അതുല്യ മുദ്രകള്‍ ചാര്‍ത്തപ്പെട്ട പ്രവാചകന്‍ തന്റെ മനുഷ്യ വ്യക്തിത്വത്തെ വിളംബരം ചെയ്തത് തന്നിലുള്ള അസാധാരണത്വം പ്രവാചകത്വം വഴി സിദ്ധിച്ചാതാണെന്ന് ബോധ്യപ്പെടുത്താനാണെന്നും തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഏഴാം വര്‍ഷ മംഗല്യ സഹായ വിതരണോദ്ഘാടനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു.സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.സംയുക്ത ജമാഅത്ത് ട്രഷറര്‍ സി കുഞ്ഞാഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല, ജന.സെക്രട്ടറി ബി.എം മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹ സൈനാര്‍ ഹാജി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ്, ശരീഫ് എഞ്ചിനീയര്‍, ജാതിയില്‍ അസൈനാര്‍, മംഗല്യനിധി കോ-ഓര്‍ഡിനേറ്റര്‍ സി.കെ റഹ്മത്തുള്ള, കു വൈത്ത്്് പ്രതിനിധി പാലക്കി അബ്ദുറഹ്മാന്‍ ഹാജി, അബൂദാബി പ്രതിനിധി സി.എച്ച് അഷ്‌റഫ് കൊത്തിക്കാല്‍, കൊവ്വല്‍പള്ളി ഇബ്രാഹിം മുസല്യാര്‍, കബീര്‍ ഫൈസി ചെറുകാട്, ശിഹാബുദ്ദീന്‍ ബാഖവി, ഹംസ മുസല്യാര്‍ ഹോസ്ദുര്‍ഗ് കടപ്പുറം, സി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.




കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം കാഞ്ഞങ്ങാട് യത്തീംഖാന ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad