കാസര്‍കോട് (www.evisionnews.in): രണ്ട് അക്രമക്കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായി.
കമ്പാര്‍ ബദ്രിയ മന്‍സിലിലെ അബ്ദുല്‍ മനാഫാ(33)ണ് അറസ്റ്റിലായത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് അക്രമക്കേസുകളില്‍ പ്രതിയായ മനാഫ് കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന മനാഫിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
2008ല്‍ മൊഗ്രാല്‍പുത്തൂര്‍ കമ്പാറില്‍ വെച്ച് മുഹമ്മദ് റിയാസ് എന്ന സാബിറിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും 2007ല്‍ ബെദ്രടുക്ക സ്റ്റേഡിയത്തിന് സമീപം ഓട്ടോ തടഞ്ഞ് രാജേഷ്, വിനേഷ്, ദീപക് എന്നിവരെ അക്രമിച്ച കേസിലും മനാഫ് പ്രതിയാണ്. ബുധനാഴ്ച മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് കാസര്‍കോട് സി.ഐ യുടെ വാറണ്ട് സ്‌ക്വാഡാണ് മനാഫിനെ അറസ്റ്റ് ചെയ്തത്.
keywords:kasaragod-mogralputhur-attack-case-accused-got-arrested

Post a Comment
0 Comments