കുമ്പള (www.evisionnews.in): കുമ്പളയില്‍ വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ബദിയടുക്ക നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ നവാസ് എന്ന കെ.ടി നവാസിനെയാ(32)ണ് കുമ്പള അഡീഷണല്‍ എസ്.ഐ. പി. സോമയ്യ അറസ്റ്റ് ചെയ്തത്. കുമ്പളയിലെ മറ്റൊരു കേസില്‍ അറസ്റ്റിലായ നവാസ് കണ്ണൂര്‍ ജയിലില്‍ റിമാന്റിലാണ്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു. ഈ വര്‍ഷം ആദ്യത്തിലാണ് കളത്തൂരിലെ അബ്ദുല്ലയുടെ വീടിന്റെ പിറക് വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് കവര്‍ച്ച നടന്നത്. തൊണ്ടിമുതല്‍ ഇരിട്ടിയില്‍ നിന്ന് പോലീസ് കണ്ടെത്തിട്ടുണ്ട്.

Post a Comment
0 Comments