Type Here to Get Search Results !

Bottom Ad

എയ്ഡ്‌സ് ദിനാചരണം: മൊഗ്രാല്‍ പുത്തൂരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥിച്ചങ്ങല തീര്‍ത്തു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിച്ചങ്ങല തീര്‍ത്തു. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ റെഡ് റിബണ്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗണ്‍സിലര്‍ അന്‍സാഫ് കുന്നില്‍, മാഹിന്‍ കുന്നില്‍, ശഫാന്‍ മൊഗര്‍, മുബഷിര്‍ പുത്തൂര്‍, റഫീഖ് പുത്തൂര്‍, തൗസീഫ് പുത്തൂര്‍, റംഷീദ് പുത്തൂര്‍, നവാഫ് മജല്‍, ബദ്‌റു കുന്നില്‍ പങ്കെടുത്തു.

കുന്നില്‍ സി.എച്ച് വായനശാലയില്‍ നടന്ന പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദന് റെഡ് റിബ്ബണ്‍ നല്‍കി സിദ്ധീക്ക് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. അംസു മേനത്ത്, ലത്തീഫ്, ഹമീദ് മാഷ്, ഉനൈസ്, കെ.ബി അബ്ദുല്ലക്കുഞ്ഞി, മുസ്തഫ, മൊയ്തീന്‍ കുഞ്ഞി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad