ബദിയടുക്ക (www.evisionnews.in): ലോഗ വിഗലാംഗദിനത്തിന്റെ ഭാഗമായി കുമ്പള ബി.ആര്‍.പി തലത്തിലുള്ള ഭിന്നനിലവാരമുള്ള കുട്ടികള്‍ക്കായി എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു. സെയിന്റ് ബേല എ.യു.പി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കൃഷ്ണധട്ട് നിര്‍വ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കൈലാസ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പറായ ജയന്തി, അനിത, ശങ്കറ എന്നിവര്‍ പ്രസംഗിച്ചു. കുമ്പള ബി.പി.ഒ എന്‍.പി കൃഷ്ണന്‍ സ്വാഗതവും സജിത എം നന്ദിയും പറഞ്ഞു.
സമാപനച്ചടങ്ങ് ബദിയടുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സെന്ററില്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.


Post a Comment
0 Comments