Type Here to Get Search Results !

Bottom Ad

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം


ന്യൂഡല്‍ഹി: പാകിസ്താന്‍ ഉള്‍പ്പെടെ മൂന്ന് അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് സര്‍ക്കാര്‍ കുത്തനെ കുറച്ചു. 15,000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10,000 രൂപയും പുറത്തുനിന്നാണെങ്കില്‍ 15,000 രൂപയും നല്‍കണം. 
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് എന്നിവരുടെ അഭാവത്തില്‍ 
സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad