കാസർകോട്: (www.evisionnews.in)2009 നവംബർ പതിനഞ്ചിന് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് കാസർകോട് നൽകിയ സ്വീകരണ പരിപാടിക്കിടെ പോലീസ് വെടിവെപ്പിലും, സംഘ് പരിവാർ തേർവാഴ്ചയിലും കൊല്ലപ്പെട്ട കൈതക്കാട്ടെ മുഹമ്മദ് ശഫീഖ് ആരിക്കാടിയിലെ അസ്ഹർ എന്നിവരുടെ വേർപാടിന് ഏഴാം ചരമ വാർഷിക ദിനത്തിൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തി. കൈതക്കാട് ശഫീഖിന്റെ ഖബറിടത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ഹമീദ് മൗലവി നേതൃത്വം നൽകി.
തുടർന്ന് നടന്ന അനുസ്മരണ യോഗം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ ബാവ ഉദ്ഘാടനം ചെയ്തു, പി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്ള, ടി.എസ് നജീബ്, നിഷാം പട്ടേൽ,മണ്ഡലം ജനറൽ സെക്രട്ടറി സഹീദ് വലിയപറമ്പ, ട്രഷറർ ശംസാദ് എ.ജി.സി, ശഫീഖിന്റെ പിതാവ് മുസ്തഫ ഹാജി,പി.എച്ച് നൗഫൽ,വി.കെ ഇബ്രാഹിം, ടി.കെ ഫൈസൽ, ഫായിസ് ബീരിച്ചേരി, ടി.അബ്ദുല്ല, ഇജാസ്, അബ്ദുല്ല എം,ശരീഫ് മാവിലാടം ,അമീൻ കൂലേരി, എം.ടി.യൂനസ് പ്രസംഗിച്ചു.
ആരിക്കാടിയിൽ അസ്ഹറിന്റെ ഖബറിടത്തിൽ നടന്ന പ്രാർത്ഥനക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഹാദി തങ്ങൾ നേതൃത്വം നൽകി.
എ കെ.എം അഷ്റഫ്, സൈഫുള്ളതങ്ങൾ, ഗോൾഡൻ റഹ്മാൻ, വി.പി അബ്ദുൽ ഖാദർ ഹാജി, സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, എ.കെ അരിഫ്, ടി.എം ശുഹൈബ്, മുസ്തഫ ഒളമുഗർ, സമീർ കുമ്പള, അബ്ബാസ് കൊടിയമ്മ, ബഷീർ മീഞ്ച, റിയാസ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
keywords-kasargod-muslim youth legue-shafeek-ashar-commemorative- prayer
keywords-kasargod-muslim youth legue-shafeek-ashar-commemorative- prayer

Post a Comment
0 Comments