Type Here to Get Search Results !

Bottom Ad

സാക്കിർ നായിക്കിന്റെ സംഘടനയെ കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിച്ചു


ന്യൂഡൽഹി:(www.evisionnews.in) മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ മുംബൈ ആസ്ഥാനമായ സന്നദ്ധസംഘടന ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (ഐആർഎഫ്) കേന്ദ്ര സർക്കാർ നിരോധിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അഞ്ചുവർഷത്തേക്കാണ് നിരോധനം. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി സംശയാസ്പദമായ ബന്ധം മുംബെയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷന് (ഐആർഎഫ്) ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു നിരോധനമെന്നാണു സൂചന.സംഘടനയുടെ ചെയർമാനാണ് സാക്കിർ നായിക്ക്. ഇതിനു പുറമേ നായിക്കിന്റെ രണ്ടു വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ കൂടി നിരീക്ഷണത്തിലാണ്. ധാക്ക ഭീകരാക്രമണങ്ങൾക്കു പ്രചോദനമായെന്ന ആരോപണം മൂലം സാക്കിർ നായിക് വിദേശത്താണ്.



keywords-sakkir nayikk-irf-central government-banned

Post a Comment

0 Comments

Top Post Ad

Below Post Ad