Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം: മുസ്ലിം യൂത്ത് ലീഗ് കാസർകോട്ട് ജനകീയ വിചാരണ നടത്തി


കാസർകോട്:(www.evisionnews.in) നോട്ട് പിൻവലിക്കലിലൂടെ ഭാരത ജനതയെ ദുരിതത്തിലാക്കിയ നരേന്ദ്ര മോഡി സർക്കാരിന്റെ സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ വിചാരണ നടത്തി.കാസർകോട് ഹെഡ് പോസ്റ്റാഫീസ് പരിസരത്ത് നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഹീർ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിന്തീഖ് സന്തോഷ് നഗർ സ്വാഗതം പറഞ്ഞു
സെൻട്രൽ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി ബാസിം ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എൽ.എ മഹ്മൂദ് ഹാജി, ജനറൽ സെക്രട്ടറി എ.എ ജലീൽ, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പട്ട്‌ള, സെക്രട്ടറി എം.എ നജീബ്, മൊയ്തീൻ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, സലീം അക്കര, ശംസുദ്ധീൻ കിന്നിംഗാർ, ബി.എം.സി ബഷീർ, ബി.കെ ബഷീർ, ബഷീർ ഫ്രണ്ട്സ്, ഉമ്മർ സി ആദൂർ, റഹ്മാൻ തൊട്ട, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ സെക്രട്ടറി സി.ഐ.എ ഹമീദ്, അജ്മൽ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് തായൽ, സി.ടി. റിയാസ്, സിദ്ദീഖ് ബേക്കൽ, മുജീബ് കമ്പാർ, അസീസ് പെര ഡാല, ഹൈദർ കടുപ്പം കുഴി, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ പ്രസംഗിച്ചു.





keywords-kasaragod-youth legue-protest meet-against curency ban

Post a Comment

0 Comments

Top Post Ad

Below Post Ad