മുള്ളേരിയ:(www.evisionnews.in) മുള്ളേരിയയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മക്കളുടെ മുന്നില്‍ വെച്ചണ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. മുള്ളേരിയ ഐത്തനടുക്കയിലെ മമത (30)യ്ക്കാണ് ഗുരുതരമായി വെട്ടേറ്റത്. ഭര്‍ത്താവ് സുധാകരനാണ് കൊലപാതക ശ്രമം നടത്തിയത് .അതീവ ഗുരുതരമായി വെട്ടേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. യുവതിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സുധാകരനു വേണ്ടി തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇയാൾ ഒളിവിൽ പോയതായാണ് സൂചന.
keywords-mulleriya-trying kill wife- husband is in hiding
Post a Comment
0 Comments