Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: തൈവളപ്പ് കുഞ്ഞാമു ഹാജി പ്രസി, എന്‍.എ.നെല്ലിക്കുന്ന് ജന. സെക്ര


കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.കെ ഖാദര്‍ സ്വാഗതം പറഞ്ഞു. എ.കെ അബൂബക്കര്‍ ഹാജി, ടി.എ മഹമൂദ് ഹാജി സംസാരിച്ചു. ഹനീഫ് നെല്ലിക്കുന്ന് റിട്ടേണിംഗ് ഓഫീസറായിരുന്നു. ഫെബ്രുവരി എട്ടു മുതല്‍ 18 വരെ നടക്കുന്ന ഉറൂസില്‍ കര്‍ണാടകയിലേക്കും കേരളത്തിലേയും പ്രഗല്‍ഭ പണ്ഡിതന്‍മാരും സാദാത്തിങ്ങളും സംബന്ധിക്കും. 19ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍: തൈവളപ്പ് കുഞ്ഞാമു ഹാജി (പ്രസി), എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ (ജന. സെക്ര), ബി.എ അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ഖാദര്‍ ബങ്കര, എം.പി അബൂബക്കര്‍ (വൈസ്. പ്രസി), മുഹമ്മദ് പുത്തു, ഷാഫി കോട്ട്, ഷാഫി എ. നെല്ലിക്കുന്ന്, ആര്‍.പി റഹീം (സെക്ര), എന്‍.എ ഹമീദ് നെല്ലിക്കുന്ന് (ട്രഷ), കട്ടപ്പണി കുഞ്ഞാമു (വളണ്ടിയര്‍ കോര്‍ ജനറല്‍ ക്യാപ്റ്റന്‍), അബ്ദു തൈവളപ്പ് (വളണ്ടിയര്‍ കോര്‍ ജനറല്‍ സെക്രട്ടറി), എന്‍.ഇ അബ്ദുല്‍ റഹ്മാന്‍, മുസമ്മില്‍, സി.എം അഷറഫ്, മുസ്തഫ തായല്‍, ഇബ്രാഹിം, കെ.എ സാദിഖ് (കോര്‍ ക്യാപ്റ്റന്‍).


Keywords: Kasaragod-news-nellikkunn-uppapa-uroos-committee

Post a Comment

0 Comments

Top Post Ad

Below Post Ad