ഉപ്പള (www.evisionnews.in): ഉപ്പളയിലുണ്ടായ ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. ഉപ്പള മജലിലെ പര്‍വേശ് (35), നയാബസാറിലെ മുഹമ്മദ് നാസിം (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഉപ്പളയിലെ മണ്ണംകുഴിയിലാണ് സംഭവം.
ഗ്രൗണ്ടില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഇരുവരെയും രണ്ടംഗസംഘം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കടന്നുകളഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പര്‍വേശിനെയും നാസിമിനെയും ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റവരുടെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
Keywords: Kasaragod-uppala-news-stabbed-two-police

Post a Comment
0 Comments