Type Here to Get Search Results !

Bottom Ad

കോളിയടുക്കം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അനധികൃത ഡ്രൈവിംഗ് പരിശീലനം: ബ്ലേഡ് കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കോളിയടുക്കം (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കോളിയടുക്കത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ അനധികൃത ഡ്രൈവിംഗ് പരിശീലനത്തിനെതിരെ നാട്ടുകാര്‍. ഡ്രൈവിംഗ് പരിശീലനത്തെ തുടര്‍ന്ന് മൈതാനത്തെ ട്രാക്ക് പൂര്‍ണമായി തകര്‍ന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമെ പൊടിശല്യം സമീപവാസികളെ ദുരിതത്തിലാക്കുന്നു. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പരിശീലനം നടക്കുകയാണ്. സ്റ്റേഡിയത്തിനു പുറത്ത് വിശാലമായ സ്ഥലം ഉണ്ടായിരിക്കെ മൈതാനത്തിനകത്ത് പരിശീലനം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ പരാതി. രാത്രിയില്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഇവിടെ ഡ്രൈവിംഗ് പരിശീലനം നടത്തുന്നുണ്ടെന്നും സാമൂഹിക വിരുദ്ധരുടെ താവളമായി സ്റ്റേഡിയവും പരിസരവും മാറിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരന്റെ നേതൃത്വത്തിലാണെന്നും ഇരുചക്രവാഹനം വാങ്ങിക്കുന്നത് ഇതേ സ്ഥാപനം മുഖേനയാവണമെന്ന നിബന്ധനയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ ബന്ധുവാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയില്ലാതെയാണ് പരിശീലനം നല്‍കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Keywords: Kasaragod-news-stadium

Post a Comment

0 Comments

Top Post Ad

Below Post Ad