Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് നേതാവിന്റെ കൊല; ബംഗളൂരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ബംഗളൂരു
(www.evisionnews.in): മെട്രോ ഐ.ടി നഗരമായ ബംഗളൂരുവില്‍ കോളിളക്കം സൃഷ്ടിക്കുന്ന ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിനെ അറസ്റ്റുചെയ്തു. ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസില്‍ അസീം ഷരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 16നാണ് രുദ്രേഷിനെ രണ്ടു ബൈക്കുകളിലെത്തിയ സംഘം നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ നേരത്തെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. രുദ്രേഷിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധത്തിലാണ്. 

എന്നാല്‍ രുദ്രേഷിന്റെ കൊലക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടല്ലെന്ന് ജനറല്‍ സെക്രട്ടറി യാസിര്‍ ഹസന്‍ പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.


Keywords: Karnataka-news-banglore-arrest-rss

Post a Comment

0 Comments

Top Post Ad

Below Post Ad